കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലിക്കോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു; മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; ദുരന്തത്തില്‍ ഇരയായവരില്‍ രണ്ട് പൈലറ്റുമാരും

Update: 2025-01-05 08:44 GMT

അഹമ്മദാബാദ്: കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലിക്കോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. മൂന്നുപേര്‍ മരിച്ചുവെന്നാണ് സൂചന. പരിശീലന പറക്കലിനിടെയാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്.

രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ (എ.എല്‍.എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്നുവീണതിന് പിന്നാലെ ഹെലിക്കോപ്റ്ററിന് തീപ്പിടിച്ചു. അപകടകാരണം വ്യക്തമല്ല. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ എന്‍ക്ലേവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഏതാനുപേരെ ആശുപത്രിയിലേക്ക് മാറ്റി.

കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എ.എല്‍.എച്ച് ധ്രുവ് ഹെലിക്കോപ്റ്ററുകള്‍ക്ക് രണ്ടു വര്‍ഷം മുമ്പ് ചില സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതേത്തുടര്‍ന്ന് വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക് ഹെലിക്കോപ്റ്ററുകള്‍ വിധേയമാക്കിയിരുന്നു. വിവിധ സേനാ വിഭാഗങ്ങളും കോസ്റ്റ് ഗാര്‍ഡും 325 എ.എല്‍.എച്ച് ധ്രുവ് ഹെലിക്കോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്.

ഹെലികോപ്ടര്‍ അപകടം

Similar News