നാഗ് മാര്‍ക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ; പൊഖ്‌റാനില്‍ നടന്ന പരീക്ഷണം വിജയകരം

നാഗ് മാര്‍ക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ; പൊഖ്‌റാനില്‍ നടന്ന പരീക്ഷണം വിജയകരം

Update: 2025-01-14 00:02 GMT

ജയ്പൂര്‍: ഇന്ത്യയുടെ നാഗ് മാര്‍ക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയകരം. പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലാണിത്.

മൂന്ന് ഫീല്‍ഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂര്‍ത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു. ഇതോടെ മിസൈല്‍ സംവിധാനം ഉടന്‍ സൈന്യത്തിന്റെ ഭാഗമാകും.

Tags:    

Similar News