കുംഭമേളയില്‍ പങ്കെടുത്ത് ഭൂട്ടാന്‍ രാജാവ്; യോഗി ആദിത്യനാഥിനൊപ്പം പുണ്യ സ്‌നാനം നിര്‍വ്വഹിച്ച് ജിഗ്മെ കേസര്‍ നംഗ്യാല്‍ വാങ്ചുക്ക്

കുംഭമേളയില്‍ പങ്കെടുത്ത് ഭൂട്ടാന്‍ രാജാവ്; യോഗി ആദിത്യനാഥിനൊപ്പം പുണ്യ സ്‌നാനം നിര്‍വ്വഹിച്ച് ജിഗ്മെ കേസര്‍ നംഗ്യാല്‍ വാങ്ചുക്ക്

Update: 2025-02-05 02:08 GMT

ന്യൂഡല്‍ഹി: ഭൂട്ടാന്‍ രാജാവ് ജിഗ്മെ കേസര്‍ നംഗ്യാല്‍ വാങ്ചുക്ക് പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം നിര്‍വഹിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയതാണു ഭൂട്ടാന്‍ രാജാവെന്നും ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ തുടര്‍ച്ചയാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഭൂട്ടാന്‍ രാജാവിനു വേണ്ടി പ്രത്യേക വിരുന്ന് ഒരുക്കി.

Tags:    

Similar News