മേക്കപ്പ് കഴുകിക്കളയാന്‍ നദിയില്‍ ഇറങ്ങി; ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാന്‍സര്‍ മുങ്ങി മരിച്ചു

മേക്കപ്പ് കഴുകിക്കളയാന്‍ നദിയില്‍ ഇറങ്ങി; ഡാന്‍സര്‍ മുങ്ങി മരിച്ചു

Update: 2025-04-25 03:52 GMT

മുംബൈ: ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ നദിയില്‍ ഇറങ്ങിയ ഡാന്‍സര്‍ മുങ്ങിമരിച്ചു. നടന്‍ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയില്‍ ഡാന്‍സര്‍ വേഷം ചെയ്യുന്ന സൗരഭ് ശര്‍മ (26)യാണ് മരിച്ചത്. മേക്കപ്പ് കഴുകിക്കളയാന്‍ കൃഷ്ണാ നദിയില്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മറാഠാ ചക്രവര്‍ത്തി ശിവാജിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ റിതേഷ് തന്നെയാണ് നായകനായും അഭിനയിക്കുന്നത്.

Tags:    

Similar News