'ഇന്ത്യക്കാരെ വിവാഹം കഴിച്ച പാക് സ്ത്രീകളുമുണ്ട്; അനുഭാവപൂര്‍ണമായ നടപടി വേണം'; കേന്ദ്രസര്‍ക്കാരിനോട് മെഹ്ബൂബ മുഫ്തി
'അനുഭാവപൂര്‍ണമായ നടപടി വേണം'; കേന്ദ്രസര്‍ക്കാരിനോട് മെഹ്ബൂബ മുഫ്തി
By : സ്വന്തം ലേഖകൻ
Update: 2025-04-29 13:51 GMT
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സ്ത്രീകളുടെയും വയോധികരുടെയും കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി വേണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. കാലങ്ങളായി രാജ്യത്ത് കഴിയുന്നവരും, ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിച്ച സ്ത്രീകളുമടക്കമുള്ളവരും നടപടി കാരണം ദുരിതത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം പരിഗണിക്കണമെന്നും മുഫ്ത്തി ആവശ്യപ്പെട്ടു.