രാജസ്ഥാനിലെ ബിക്കാനിറില്‍ കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒമ്പത് പേര് കൊല്ലപ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒമ്പത് പേര് കൊല്ലപ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-05-08 15:56 GMT
ബിക്കാനിര്‍: രാജസ്ഥാനിലെ ബിക്കാനിറില്‍ കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര് കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതരമായ പരിക്ക്.
ബിക്കാനിര്‍ നഗരത്തിലെ തിരക്കേറിയ മദന്‍ മാര്‍ക്കറ്റില്‍ ബുധനാഴ്ചയാണ് അപകടം നടന്നത്. വളരെ ശക്തമായ അപകടമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പൊട്ടിത്തെറിയില്‍ കടയുടെ മേല്‍ക്കൂര തകരുകയും നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയും ചെയ്തു.
സ്വര്‍ണപ്പണികള്‍ നടക്കുന്ന കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തറിച്ചത്. അപകടത്തില്‍പ്പെട്ടവരെ എന്‍.ഡി.ആര്.എഫ് , എസ്.ഡി.ആര്.എഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.