ഥാറും ബുള്ളറ്റും ഓടിക്കുന്നവര്‍ പ്രശ്‌നക്കാര്‍; സുരക്ഷാപരിശോധനയ്ക്കിടെ ഥാറോ ബുള്ളറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല: വിവാദമായി ഹരിയാന ഡിജിപിയുടെ പരാമര്‍ശം

ഥാറും ബുള്ളറ്റും ഓടിക്കുന്നവര്‍ പ്രശ്‌നക്കാര്‍; സുരക്ഷാപരിശോധനയ്ക്കിടെ ഥാറോ ബുള്ളറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല

Update: 2025-11-09 12:41 GMT

ഛണ്ഡീഗഡ്: ഥാര്‍, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രശ്‌നക്കാരാണെന്ന ഹരിയാന പൊലീസ് മേധാവി ഒ പി സിംഗ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തില്‍ നിന്നും ഇത്തരം പരാമര്‍ശം ഉണ്ടായത്. സുരക്ഷാപരിശോധനയ്ക്കിടെ എല്ലാ വാഹനങ്ങളും ചിലപ്പോള്‍ പൊലീസിന് തടയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഒരു ഥാറോ ബുള്ളറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നായിരുന്നു സിംഗിന്റെ പരാമര്‍ശം.

'ഞങ്ങള്‍ എല്ലാ വാഹനങ്ങളും പരിശോധിക്കാറില്ല. എന്നാല്‍ അതൊരു ഥാര്‍ ആണെങ്കില്‍ എങ്ങനെ വെറുതെ വിടും? അതൊരു ബുള്ളറ്റ് ആണെങ്കിലോ.. എല്ലാ പ്രശ്‌നക്കാരും ഇത്തരം കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത്. ഥാര്‍ ഓടിക്കുന്നവര്‍ റോഡില്‍ അഭ്യാസപ്രകടനങ്ങളും നടത്തുന്നു' - ഡിജിപി ഒ പി സിംഗ് പറഞ്ഞു. ഥാര്‍ ഓടിക്കുന്നവര്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഥാര്‍ ഒരു കാര്‍ മാത്രമല്ല, 'ഇങ്ങനെയാണ് ഞാന്‍' എന്ന് പറയുന്ന ഒരു പ്രസ്താവന കൂടിയാണ്. ഈ പ്രവണത ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പോലീസുകാരുടെ ഒരു പട്ടികയെടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആര്‍ക്കാണോ അത് ഉള്ളത്, അയാള്‍ക്ക് ഭ്രാന്തായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകാനാവില്ല. നിങ്ങള്‍ ഗുണ്ടായിസം കാണിച്ചാലും പിടിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കേണ്ട.

റോഡിലെ അഭ്യാസപ്രകടനങ്ങള്‍ക്ക് അതിന്റെ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സോഷ്യല്‍ മീഡിയയില്‍ പൊലീസ് മേധാവിയുടെ വാക്കുകള്‍ വന്‍തോതില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. റോഡപകടങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത്

Tags:    

Similar News