ആകാശമാകെ പച്ചയും ഓറഞ്ചും നിറങ്ങളിലുള്ള വെളിച്ചം; 38 വര്‍ഷത്തിനിടെ ഇങ്ങനെയൊരു കാഴ്ച ഇതാദ്യം: നടുക്കം മാറാതെ ബാരാമുല്ലയില ജനങ്ങള്‍
ആകാശമാകെ പച്ചയും ഓറഞ്ചും നിറങ്ങളിലുള്ള വെളിച്ചം; 38 വര്‍ഷത്തിനിടെ ഇങ്ങനെയൊരു കാഴ്ച ഇതാദ്യം
മെയ് ഒമ്പത് രാത്രിയിലെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും ബാരാമുല്ലയിലെ ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പാക്കിസ്ഥാന്‍ തൊടുത്തുവിട്ട ഡ്രോണുകളെ ഇന്ത്യന്‍ സേന വെടിവച്ചിട്ട രാത്രിയുടെ നടുക്കുന്ന ഓര്‍മ്മയിലാണ് ബാരാമുല്ലയിലെ ജനങ്ങള്‍. മേയ് 9ന് രാത്രി 9 മണിയോടെ ആരംഭിച്ച ആക്രമണം 12.30 വരെ നീണ്ടു. സംഭവിക്കുന്നത് എന്താണെന്നുപോലും തുടക്കത്തില്‍ മനസ്സിലാക്കാനായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
''ബാരാമുല്ലയില്‍നിന്ന് 3 കിലോമീറ്റര്‍ ദൂരത്തിലാണ് ജാന്‍ബാജ്പാറ സൈനിക മേഖല. അനേകം ഡ്രോണുകള്‍ അവിടേക്ക് പറന്നെത്തുകയായിരുന്നു. ആകാശമാകെ പച്ചയും ഓറഞ്ചും നിറങ്ങളിലുള്ള വെളിച്ചം. 38 വര്‍ഷത്തിനിടെ ഇങ്ങനെയൊരു കാഴ്ച കാണുന്നത് ആദ്യം'' പ്രദേശവാസിയായ മുദാസിര്‍ ആസാദ് പറഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം നടന്ന ആക്രമണത്തില്‍ മാത്രം പതിനഞ്ചോളം പാക്ക് ഡ്രോണുകളാണ് ഇന്ത്യന്‍ സേന വെടിവച്ചിട്ടത്. ബഡ്ഗാമില്‍നിന്നു മാത്രം 200 ല്‍ അധികം കുടുംബങ്ങള്‍ 30 കിലോമീറ്റര്‍ അകലെ സുരക്ഷിത മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറിയിരുന്നു.