ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ ബേക്കറിയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ചു തകര്‍ത്തു

ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ചു തകര്‍ത്തു

Update: 2025-05-12 06:14 GMT

ഹൈദരാബാദ്: ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറി ഒരു സംഘം ആളുകള്‍ അടിച്ചുതകര്‍ത്തു. ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഘപരിവാര്‍ അനുകൂല സംഘടനകളില്‍ പെട്ടവരുടെ സംഘം ബേക്കറി അടിച്ചു തകര്‍ത്തത്.

ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷംഷാബാദിലെ കറാച്ചി ബേക്കറിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തിയ സംഘമാണ് അതിക്രമം കാട്ടിയത്. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസിന് സംഭവം കൂടുതല്‍ വഷാളാവാതെ നിയന്ത്രിക്കാനായി. ബേക്കറി ജീവനക്കാര്‍ക്കാര്‍ക്കും പരുക്കില്ല.

1953-ല്‍ സ്ഥാപിതമായ, ഇന്ത്യയില്‍ പലയിടത്തും ശാഖകളുള്ള കറാച്ചി ബേക്കറിക്കുനേരെ ഇതാദ്യമായല്ല പ്രതിഷേധം നടക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം കനത്തുനില്‍ക്കുന്നതിനിടെ കഴിഞ്ഞയാഴ്ച്ച ബഞ്ചാര ഹില്‍സിലെ കറാച്ചി ബേക്കറി ശാഖയ്ക്കു മുന്നില്‍ ദേശീയ പതാകകള്‍ കെട്ടി ഒരു സംഘം പ്രതിഷേധിച്ചിരുന്നു. കനത്ത സുരക്ഷ നേരത്തേ അര്‍പ്പെടുത്തിയിരുന്നതിനാല്‍ അന്ന് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.

Similar News