അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ബങ്കറുകള്‍ സ്ഥാപിക്കും; നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഒമര്‍ അബ്ദുല്ല

അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ബങ്കറുകള്‍ സ്ഥാപിക്കും: ഒമര്‍ അബ്ദുല്ല

Update: 2025-05-13 13:52 GMT

കുപ് വാര: പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്നത് അടക്കമുള്ള നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. പാക് ഷെല്ലാക്രമണത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, മദ്രസകള്‍ എന്നിവക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് ജില്ല കലക്ടര്‍ ശേഖരിക്കും. രണ്ട് ദിവസം കൊണ്ട് വിവര ശേഖരണം പൂര്‍ത്തിയാകും. തുടര്‍ന്ന് നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കും. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ബങ്കറുകള്‍ സ്ഥാപിക്കുമെന്നും ഒമര്‍ അബ്ദുല്ല വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരണം. അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കണം. ജനങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും ദൂരെ, ടെലിവിഷന്‍ ചാനലുകളില്‍ ഇരിക്കുന്നവര്‍ക്കാണ് വെടിനിര്‍ത്തലിനോട് വിമുഖത എന്നും ഒമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

Similar News