166 ഡീലക്സ് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് നിതീഷ് കുമാര്‍; 20 എണ്ണം സ്ത്രീകള്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തവ
166 ഡീലക്സ് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് നിതീഷ് കുമാര്‍
By : സ്വന്തം ലേഖകൻ
Update: 2025-05-16 12:53 GMT
പട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യാദവ് 166 ഡീലക്സ് ബസുകള്‍ ഫ്ലാഗ് ഓഫ്ചെയ്തു. ഇതില്‍ ഇരുപതെണ്ണം സ്ത്രീകള്‍ക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഉപമുഖ്യ മന്ത്രി സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, ഗതാഗത മന്ത്രി ഷീലാകുമാരി എന്നിവര്‍ പങ്കെടുത്തു.
സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ബസുകള്‍ പട്നയിലും തിരഞ്ഞെടുത്ത നഗരങ്ങളിലും സര്‍വീസ് നടത്തും. ബാക്കി 144 ബസുകള്‍ സംസ്ഥാനത്തുടനീളവും സര്‍വീസ് നടത്തും. എ.സി, നോണ്‍ ബസുകള്‍ ആണ് ലഭ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ യാത്രാപ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.