മണിപ്പൂര്‍ കലാപം; പ്രതികളിലൊരാളായ മെയ്‌തെയ് യുവാവ് തലശ്ശേരിയില്‍ അറസ്റ്റില്‍

മണിപ്പൂര്‍ കലാപം; പ്രതികളിലൊരാളായ മെയ്‌തെയ് യുവാവ് തലശ്ശേരിയില്‍ അറസ്റ്റില്‍

Update: 2025-05-18 00:34 GMT

കൊച്ചി / ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിലെ പ്രതികളിലൊരാളെ തലശ്ശേരിയില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. മെയ്‌തെയ് വിഭാഗക്കാരനായ രാജ്കുമാര്‍ മൈപാക് സംഘാണ് (32) പിടിയിലായത്. തലശ്ശേരിയില്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതിയെ ഡല്‍ഹിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തതെന്നാണു വിവരം. തുടര്‍ന്നു കൊച്ചിയിലെത്തിച്ച ശേഷം ഡല്‍ഹിയിലേക്കു കൊണ്ടുപോയതായും സൂചനയുണ്ട്. എന്നാല്‍, കൊച്ചിയിലെയും ഡല്‍ഹിയിലെയും എന്‍ഐഎ അധികൃതര്‍ വിവരം സ്ഥിരീകരിച്ചിട്ടില്ല.



Tags:    

Similar News