വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; വാക്കു തര്‍ക്കത്തിനിടെ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊന്ന യുവാവ് അറസ്റ്റില്‍

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; വാക്കു തര്‍ക്കത്തിനിടെ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊന്ന യുവാവ് അറസ്റ്റില്‍

Update: 2025-05-18 03:57 GMT

വാരണാസി: വാക്കുതര്‍ക്കത്തിനിടെ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് ദാരുണ സംഭവം. ജോന്‍പൂര്‍ സ്വദേശിനിയായ ആരതി പാല്‍ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജു പാലിനെ (44) വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷമാണ് രാജു ആരതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു.

മേയ് ഒന്‍പതിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച രാത്രി കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ രാജു ആരതിയെ ക്രൂരമായി മര്‍ദ്ദിച്ചു. പരുക്കേറ്റ ആരതിയെ നര്‍പത്പുറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ചൗബേപൂര്‍ എസ്എച്ച്ഒ ജഗദീഷ് കുസ്വാഹ പറഞ്ഞു. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags:    

Similar News