അമര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരുക്ക്
അമര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരുക്ക്
By : സ്വന്തം ലേഖകൻ
Update: 2025-07-05 09:03 GMT
ശ്രീനഗര്‍: ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 36 തീര്‍ത്ഥാടകര്‍ക്ക് നിസ്സാര പരുക്കുകളേറ്റു. പരുക്കേറ്റവരെ റംബാനിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. അമര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയിരുന്ന ബസുകള്‍ ആണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിക്കുകയായിരുന്നു.
നാല് ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജമ്മു ഭഗവതി നഗറില്‍ നിന്ന് തെക്കന്‍ കശ്മീരിലെ പഹല്‍ഗാം ബേസ് ക്യാമ്പിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ബസുകള്‍. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ചന്ദര്‍കൂട്ടിന് സമീപം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബസുകളില്‍ ഒന്നിന്റെ ബ്രേക്ക് തകരാറിലായതാണ് കൂട്ടിയിടിക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.