അധ്യാപകനെതിരെ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ച് രാഷ്ട്രപതി

Update: 2025-07-14 17:21 GMT

ബാലസോര്‍: ഒഡീഷയിലെ ബാലസോറില്‍ കോളജ് ക്യാമ്പസിനുള്ളില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രാഷ്ട്രപതി സന്ദര്‍ശിച്ചു. 90% പൊള്ളലേറ്റ് ബാലസോറില്‍ ചികിത്സയിലാണ് വിദ്യാര്‍ഥിനി. അധ്യാപകനെതിരെ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എയിംസില്‍ കോണ്‍വെക്കേഷനില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാഷ്ട്രപതി എത്തിയത്.

ഈ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് അതേ ആശുപത്രിയില്‍ എയിംസില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന ഈ പെണ്‍കുട്ടിയും ഒപ്പം തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരില്‍ കണ്ടത്. ചികിത്സ സംബന്ധിച്ചുകൊണ്ടുള്ള കാര്യങ്ങള്‍ രാഷ്ട്രപതി ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരില്‍ കണ്ട് സ്ഥിതിഗതികള്‍ തിരക്കി.

കഴിഞ്ഞ ദിവസമാണ് ഈ ബാലസോറിലെ കോളജ് ക്യാമ്പസിനുള്ളില്‍ വെച്ച് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. കോളജിലെ ഒരു അധ്യാപകന്‍ പെണ്‍കുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപത്തോടെ സംസാരിച്ചുവെന്നും അതില്‍ പരാതി നല്‍കിയിട്ടും ഈ കോളേജിലെ പ്രിന്‍സിപ്പല്‍ കൃത്യമായിട്ടുള്ള ഒരു നടപടി സ്വീകരിച്ചില്ലെന്നും ഒരു വലിയ പ്രതിഷേധം ആ കോളേജില്‍ മറ്റു വിദ്യാര്‍ഥികളടക്കം നടത്തിയിട്ടുണ്ടായിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

Similar News