റോഡരികിലെ പ്ലാസ്റ്റിക് ബാഗുകളില്‍ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീര ഭാഗങ്ങളും; ഏഴു പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മൃതദേഹം കണ്ടത് വഴിയാത്രക്കാര്‍: അന്വേഷണം ആരംഭിച്ച് പോലിസ്
റോഡരികിലെ പ്ലാസ്റ്റിക് ബാഗുകളില്‍ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീര ഭാഗങ്ങളും
ബെംഗളൂരു: റോഡരികില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരവും കണ്ടെത്തി. കര്‍ണാടകയിലെ കൊരട്ടഗരെയില്‍ കൊളാല ഗ്രാമത്തിലാണ് സംഭവം. വഴിയാത്രക്കാരാണ് സ്ത്രീയുടെ ശരീരഭാഗങ്ങള്‍ നിറച്ച ഏഴു ബാഗുകള്‍ ശ്രദ്ധയില്‍പെട്ട വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ തലയും ശരീരഭാഗങ്ങളുമുള്ള മറ്റ് ഏഴു പ്ലാസ്റ്റിക് ബാഗുകള്‍ കൂടി കണ്ടെത്തുകയായിരുന്നു.
ആരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കിയതിന് ശേഷം കൊലപാതകികള്‍ കാറിലെത്തി ഉപേക്ഷിക്കാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ചിമ്പുഗനഹള്ളി മുതല്‍ വെങ്കടപുര വരെയുള്ള ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തായി മൃതദേഹം ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു. മറ്റെവിടെങ്കിലും വച്ച് കൊലപാതകം നടക്കാനാണ് സാധ്യതയെന്നു പൊലീസ് കരുതുന്നു.