സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ വെടിവെച്ച് കൊന്ന് ബന്ധുവും സുഹൃത്തും; തെളിവെടുപ്പിന് കൊണ്ടുപോയ പോലിസുകാര്‍ക്ക് നേരെയും വെടിയുതിര്‍ത്ത് പ്രതികള്‍

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ വെടിവെച്ച് കൊന്ന് ബന്ധുവും സുഹൃത്തും

Update: 2025-08-10 00:55 GMT

മീററ്റ്: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ബന്ധുവിനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. മുപ്പത്തഞ്ചുകാരനായ അസ്ലം ആണു കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ അക്രമി സംഘം അസ്ലമിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികളായ സുബന്‍ (23), സദന്‍ (23) എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി.

പൊലീസ് മൂന്നു സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ കാഞ്ച് കാ പുല്‍ എന്ന സ്ഥലത്ത് വച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. തെളിവെടുപ്പിനായി കൊണ്ടുപോയ പ്രതികള്‍ പൊലീസ് നേരെയും വെടിയുത്തിര്‍ത്തു. ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിയുര്‍ത്തിക്കുകയും ഇരുവര്‍ക്കും കാലിന് പരുക്കേല്‍ക്കുകയും ചെയ്തു.

ഇവരുടെ പക്കല്‍ നിന്ന് ഒരു പിസ്റ്റള്‍, ഒരു നാടന്‍ തോക്ക്, വെടിയുണ്ടകള്‍, റജിസ്റ്റര്‍ ചെയ്യാത്ത ഒരു ബൈക്ക് എന്നിവ പൊലീസ് കണ്ടെടുത്തു. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന്റെ കാരണമെന്ന് പ്രാഥമിക നിഗമനം

Tags:    

Similar News