ശുചിമുറിയില്‍ തെന്നി വീണു; ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു
റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ (62) അന്തരിച്ചു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)നേതാവായ രാംദാസ് സോറനെ ശുചിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ഈമാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജംഷഡ്പൂരില്‍ നിന്നും ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചത്.
1963 ജനുവരി ഒന്നിന് കിഴക്കന്‍ സിംഗ്ഭും ജില്ലയിലെ ഘോരബന്ധ ഗ്രാമത്തില്‍ ജനിച്ച രാംദാസ് സോറന്‍, ഘോരബന്ധ പഞ്ചായത്തിന്റെ ഗ്രാമപ്രധാനായിട്ടാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഏറ്റവും സ്വാധീനമുള്ള മന്ത്രിമാരില്‍ ഒരാളായി ഉയര്‍ന്നുവന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചിച്ചു.