ജയ്സാല്‍മീറിലെ സൈനിക മേഖലയ്ക്കുള്ളിലെ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്ത പാക് ചാരന്‍; നിര്‍ണ്ണായക അറസ്റ്റുമായി മിലിറ്ററി ഇന്റലിജന്‍സ്

Update: 2025-08-20 13:06 GMT

ജയ്പുര്‍: രാജസ്ഥാനില്‍ പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍. ജിവന്‍ ഖാന്‍ (30) എന്നയാളെ പിടികൂടിയത് മിലിട്ടറി ഇന്റലിജന്‍സാണ്. ജയ്‌സാല്‍മീറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോട്വാലി പോലീസിന് കൈമാറി. ജയ്സാല്‍മീറിലെ സൈനിക മേഖലയ്ക്കുള്ളിലെ ഒരു റസ്റ്റോറന്റില്‍ ജീവന്‍ ഖാന്‍ ജോലി ചെയ്തിരുന്നു. ചൊവ്വാഴ്ച ആര്‍മി സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗേറ്റില്‍ വച്ച് ഇയാളെ തടഞ്ഞിരുന്നു.

തുടര്‍ന്ന് ജീവന്‍ ഖാന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പാക്കിസ്ഥാനില്‍ തനിക്ക് ബന്ധുക്കളുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി. ജീവന്‍ ഖാനെ ജോയിന്റ് ഇന്ററോഗേഷന്‍ സെന്ററില്‍ (ജെഐസി) ഹാജരാക്കും. ഇവിടെ ഒന്നിലധികം സുരക്ഷാ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്യും

Similar News