ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പാക് ഡ്രോണുകള്‍; കനത്ത ജാഗ്രതയില്‍ സുരക്ഷാസേന
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പാക് ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രതയില്‍ സുരക്ഷാസേന. ഞായറാഴ്ച രാത്രി 9.15 ഓടെ മെന്‍ധാര്‍ സെക്ടറിലെ ബാലാകോട്ട്, ലാംഗോട്ട്, ഗുര്‍സായി നല്ലാ എന്നിവിടങ്ങളില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നും ഡ്രോണുകളുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതായി മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.
ഡ്രോണുകള്‍ വളരെ ഉയരത്തില്‍ പറക്കുകയും അഞ്ച് മിനിറ്റിനുള്ളില്‍ പാക്കിസ്ഥാന്‍ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തു. ഡ്രോണുകള്‍ നിരീക്ഷണത്തിനായി അയച്ചതാവാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആയുധങ്ങളോ മയക്കുമരുന്നോ ഡ്രോണുകളിലൂടെ അതിര്‍ത്തി കടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി, സുരക്ഷാ സേന ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങള്‍ വളഞ്ഞ് പുലര്‍ച്ചയോടെ തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.