ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യത; വിമാന സര്‍വീസുകള്‍ വൈകുമെന്ന് മുന്നറിയിപ്പ്

ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യത; വിമാന സര്‍വീസുകള്‍ വൈകുമെന്ന് മുന്നറിയിപ്പ്

Update: 2025-08-26 11:35 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ വിമാന സര്‍വീസുകള്‍ വൈകുമെന്ന് മുന്നറിയിപ്പു നല്‍കി എയര്‍ ഇന്ത്യയും സ്പൈസ് ജെറ്റും. ഡല്‍ഹിയില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഡല്‍ഹിയിലും തലസ്ഥാന നഗരിയുടെ മറ്റുഭാഗങ്ങളിലും മഴ തുടരുമെന്നു പ്രതീക്ഷിക്കുന്നതിനാല്‍ നിരവധി വിമാനക്കമ്പനികളാണ് യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്.

''തുടര്‍ച്ചയായ മഴ ഇന്നത്തെ ഡല്‍ഹി വിമാന സര്‍വീസുകളെ ബാധിച്ചേക്കാം. പുറപ്പെടുന്നതിനു മുന്‍പ് ദയവായി നിങ്ങളുടെ വിമാനത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുക, വിമാനത്താവളത്തിലേക്കു നേരത്തേ ഇറങ്ങാന്‍ ശ്രമിക്കുക'' എയര്‍ ഇന്ത്യ നിര്‍ദേശിച്ചു. മഴ തുടരുന്നതിനാല്‍ വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് സ്പൈസ് ജെറ്റും മുന്നറിയിപ്പ് നല്‍കി.

ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരദേശം എന്നിവിടങ്ങളില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും നേരിയതോതില്‍ മഴ ഉണ്ടായേക്കുമെന്നാണ് പ്രവചനം.

Similar News