മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും: ഹിമാചല്‍പ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Update: 2025-09-09 15:28 GMT

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച ഹിമാചല്‍പ്രദേശിന് 1500 കോടി രൂപയും പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചാബിന് 1600 കോടി രൂപയുമാണ് പ്രധാനമന്ത്രി ധനസഹായമായി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ എസ് ഡി ആര്‍ എഫിന്റെയും പി എം കിസാന്‍ സമ്മാന നിധിയുടെയും രണ്ടാം ഗഡു മുന്‍കൂറായി അനുവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിച്ച പ്രധാനമന്ത്രി ദുരന്തബാധിതരുമായും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങളുമായും ചര്‍ച്ച നടത്തി.

Similar News