എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; യുവാവിനെതിരെ ദേശിയ സുരക്ഷാ നിയമം
യുവാവിനെതിരെ ദേശിയ സുരക്ഷാ നിയമം
By : സ്വന്തം ലേഖകൻ
Update: 2025-10-14 00:20 GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി. കഴിഞ്ഞ ജൂലൈയിലാണ് ഭദോഹിയിലെ സൂര്യവന് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
തൊട്ടടുത്ത ദിവസം രാവിലെ ഭദോഹിജോന്പുര് അതിര്‍ത്തിയില്‍ കുസ നദിക്കു സമീപം പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ക്രമസമാധാനത്തിനും രാജ്യസുരക്ഷയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കു മേല്‍ ചുമത്തുന്നതാണ് ദേശീയ സുരക്ഷാ നിയമം.