പഞ്ചാബില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാസേന; കള്ളക്കടത്ത് സംഘത്തിന് പാകിസ്ഥാനുമായി ബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Update: 2025-09-12 13:47 GMT

ന്യൂഡല്‍ഹി: പഞ്ചാബില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാസേന. ഫാസില്‍ക്ക ജില്ലയില്‍ നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. പാകിസ്ഥാന്‍ പിന്തുണയുള്ള സംഘമാണ് പിടിയിലായത്. സുരക്ഷാസേനയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും സംയുക്തമായാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ രണ്ട് പേരെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.

15 പിസ്റ്റളുകള്‍, 38 മാഗസീനുകള്‍, 1847 വെടിയുണ്ടകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഫസില്‍ക്ക സ്വദേശികളാണ് അറസ്റ്റിലായത്. അതിര്‍ത്തിവഴി കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വളരെയധികം ആസൂത്രണം ചെയ്താണ് റെയ്ഡ് നടത്തിയതെന്നും പാക് ബന്ധമുള്ള വലിയൊരു മയക്കുമരുന്ന് ശൃംഖലയെയാണ് പിടികൂടിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar News