ആദ്യം ഞാനത് ശ്രദ്ധിച്ചില്ല; അയാൾ എന്നെ മോശമായി പല തവണ ദേഹത്ത് സ്പര്‍ശിച്ചു; കൈമുട്ട് വച്ച് തൊടാനും ശ്രമം; ഡൽഹി മെട്രോയിലെ ദുരനുഭവം പങ്കുവച്ച് യുവതി

Update: 2025-10-12 15:33 GMT

ഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികനിൽ നിന്ന് നേരിട്ട മോശം അനുഭവം വിവരിച്ച് ഒരു യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഷാലിമാർ ബാഗിൽ നിന്ന് റിഥാലയിലേക്കുള്ള മെട്രോ യാത്രയ്ക്കിടെയുണ്ടായ സംഭവങ്ങൾ യുവതി റെഡ്ഡിറ്റ് അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് വലിയ ചതിയാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ എട്ടാം തീയതി രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. സുഭാഷിൽ വെച്ച് മെട്രോയിൽ കയറിയ 40-45 വയസ്സ് തോന്നിക്കുന്ന ഒരാൾ, സ്ത്രീകൾക്ക് മാത്രമായുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു. ആദ്യം ഇത് ശ്രദ്ധിച്ചില്ലെങ്കിലും, യുവതി ഫോൺ എടുക്കുന്നതിനിടെ ഇയാൾ അവരുടെ ശരീരത്തിൽ സ്പർശിച്ചു. തുടർന്നുള്ള ഇയാളുടെ പ്രവൃത്തികൾ കരുതിക്കൂട്ടിയുള്ളതാണെന്ന് യുവതിക്ക് തോന്നി.

സ്ലീവ്‌ലെസ് ഷർട്ട് ധരിച്ച യുവതിയുടെ ശരീരത്തിൽ ഇയാൾ ഇടയ്ക്കിടെ കൈമുട്ട് കൊണ്ട് സ്പർശിക്കാൻ ശ്രമിച്ചു. യുവതി ഒഴിഞ്ഞുമാറിയിട്ടും, ഇയാൾ തോളിൽ തട്ടുകയും, തുടർന്ന് തുടയിൽ കൈ വെക്കുകയും കവിളിൽ പിടിക്കുകയും ചെയ്തതായി യുവതിയുടെ കുറിപ്പിൽ പറയുന്നു. പിതാംപുര സ്റ്റേഷനിൽ ഇറങ്ങുന്നതിന് മുൻപാണ് ഈ അതിക്രമങ്ങൾ നടന്നത്.

ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായതായും, ആ അനുഭവം തന്നെ വല്ലാതെ അലട്ടിയതായും യുവതി കുറിച്ചു. ഇതിൽ നിന്ന് എങ്ങനെ കരകയറണമെന്ന സഹായവും അവർ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.

Tags:    

Similar News