ലൈംഗിക അതിക്രമ ഇരയാകുന്ന കുട്ടികള്‍ക്ക് വീണ്ടും മാനസികാഘാതം ഏല്‍ക്കുന്നില്ലന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമ; നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി
By : സ്വന്തം ലേഖകൻ
Update: 2025-09-24 06:39 GMT
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് വീണ്ടും മാനസികാഘാതം ഏല്‍ക്കുന്നില്ലന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്ന് സുപ്രീംകോടതി.
അതിജീവിതയായ പെണ്‍കുട്ടിയെ വീണ്ടും വിസ്രിക്കണമെന്ന അരുണാചല്‍ സ്വദേശിയായ പ്രതിയുടെ ആവശ്യം തള്ളിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജരിയ എന്നിവരുടെ നിരീക്ഷണം. പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ കോടതിയോടുള്ള ജനവിശ്വാസത്തെ അത് ദുര്‍ബലപ്പെടുത്തും.
കുറ്റം തെളിഞ്ഞ ശേഷവും ഇത്തരമൊരു അവസരം പ്രതിക്ക് നല്‍കുന്നത് ഓരോ കുട്ടിക്കും ഭരണഘടനാപരമായി നല്കുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതാകും. തന്റെ കുട്ടിയെ നീതിയില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരവുമായിരിക്കുമെന്നും ബെഞ്ച് വിലയിരുത്തി.