പതിനഞ്ചുകാരിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചു; അയല്‍വാസിയായ 26കാരന്‍ അറസ്റ്റില്‍
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; അയല്‍വാസിയായ 26കാരന്‍ അറസ്റ്റില്‍
ചെന്നൈ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാസര്‍പാടി സ്വദേശിയായ മണികണ്ഠന്‍ (26) നെയാണ് എംകെബി നഗര്‍ വനിതാ പൊലീസ് ഞായറാഴ്ച പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കുക ആയിരുന്നു.
വ്യാസര്‍പാടിയിലെ മുത്തശ്ശിയുടെ വീട്ടില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ ബോധരഹിതയായി കാണപ്പെട്ടിരുന്നു. വൈദ്യപരിശോധനയില്‍ കുട്ടി മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരം തിരക്കിയതോടെയാണ് സമീപവാസിയായ യുവാവ് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടിയുമായി കഴിഞ്ഞ ഒന്നര വര്‍ഷമായി സൗഹൃദത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.