ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു; പൊള്ളലേറ്റ ഇടങ്ങളില്‍ മുളകുപൊടി വിതറിയും ഭാര്യയുടെ ക്രൂരത: ആശുപത്രിയില്‍ പ്രവേശിപ്പിച്ച 28കാരന്റെ നില ഗുരുതരം

ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു ഭാര്യ

Update: 2025-10-09 00:49 GMT

ന്യൂഡല്‍ഹി: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ച് ഭാര്യയുടെ കൊടുംക്രൂരത. ഡല്‍ഹിയിലെ മദന്‍ഗീറിലാണ് നാട്ടുകാരെയും നടുക്കി. സംഭവം. 28കാരനായ ദിനേഷ് എന്നയാളുടെ മുഖത്തും ദേഹത്തുമാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. പൊള്ളലേറ്റ ഇടങ്ങളില്‍ ഭാര്യ മുളകുപൊടി വിതറിയെന്നും ദിനേഷ് പൊലീസിനോട് പറഞ്ഞു. പൊള്ളലേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

ഒക്ടോബര്‍ മൂന്നാം തീയതി പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുക ആയിരുന്ന ദിനേഷിന്റെ ദേഹത്തേക്ക് ഭാര്യ എണ്ണ തിളപ്പിച്ച് ഒഴിക്കുക ആയിരുന്നു. ഇവരുടെ എട്ടുവയസ്സുകാരിയായ മകളും സമീപത്ത് കിടക്കുന്നുണ്ടായിരുന്നു. ഉറക്കത്തിലായതിനാല്‍ എന്താണ് സംഭവിക്കു്‌നതെന്ന് ദിനേഷിന് ആദ്യം മനസ്സിലായില്ല. പെട്ടെന്നൊരു വേദന തോന്നി എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊള്ളലേറ്റതാണെന്ന് മനസ്സിലായത്.

തിളച്ച എണ്ണയുമായി നില്‍ക്കുന്ന ഭാര്യയെ കണ്ട് ദിനേഷ് ഉച്ചത്തില്‍ നിലവിളിച്ചു. എന്നാല്‍ നിലവിളിച്ചാല്‍ നിങ്ങളുടെ മുഖത്ത് ഇനിയും എണ്ണ ഒഴിക്കുമെന്ന് പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ദിനേഷ് പൊലീസിനോട് പറഞ്ഞു. മുഖത്തും തിളച്ച എണ്ണ ഒഴിക്കുക മാത്രമല്ല, പൊള്ളലേറ്റ ഇടങ്ങളില്‍ ഭാര്യ മുളകുപൊടി വിതറിയെന്നും ദിനേഷ് പൊലീസിനോട് പറഞ്ഞു.

ദിനേഷിന്റെ നിലവിളി കേട്ടാണ് അയല്‍ക്കാരും താഴത്തെ നിലയില്‍ താമസിക്കുന്ന വീട്ടുടമസ്ഥനും ഓടിയെത്തിയത്. എന്നാല്‍ വീടിന്റെ വാതില്‍ തുറക്കാന്‍ ഭാര്യ തയ്യാറായില്ല. ദിനേഷ് ഉച്ചത്തില്‍ കരയുന്നത് കേട്ട് ബലം പ്രയോഗച്ച് വാതില്‍ തുറന്നാണ് അവര്‍ അകത്തേക്ക് കയറിയത്. അപ്പോഴാണ് ദിനേഷിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഭാര്യ അകത്ത് ഒളിച്ചിരിക്കുന്നതും അയല്‍ക്കാരുടെ ശ്രദ്ധയില്‍പെട്ടു. വീട്ടുടമയാണ് ദിനേഷിനെ ആശുപത്രിയില്‍ എത്തിച്ചത്.

എട്ടുവര്‍ഷം മുന്‍പാണ് യുവതിയുടെയും ദിനേഷിന്റെയും വിവാഹം കഴിഞ്ഞത്. ഇവര്‍ തമ്മില്‍ ചെറിയ ദാമ്പത്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദിനേഷിന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News