തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ രണ്ട് മരണം; വീടിന്റെ ചുമരിടിഞ്ഞു വീണ് അപകടം

Update: 2025-10-22 12:53 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് മരണം. വീടിന്റെ ചുമരിടിഞ്ഞു വീണ് അമ്മയും മകളുമാണ് മരിച്ചത്. കടലൂരിലാണ് സംഭവം. അശ്വതി (69) മകള്‍ ജയ എന്നിവര്‍ ആണ് മരിച്ചത്. വടക്കന്‍ ജില്ലകളായ തിരുവള്ളൂരിലും റാണിപ്പെട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ ഉള്‍പ്പടെയുള്ള ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വൈകിട്ടോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് എം കെ സ്റ്റാലിന്‍ അറിയിച്ചു. തീവ്രമഴ മുന്നറിയിപ്പുള്ള ജില്ലകളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി അയച്ചെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയില്‍ പൊതുഅടുക്കളയടക്കം ആരംഭിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Similar News