ആഹ്വാനം ചെയ്തത് നേപ്പാള്‍ മോഡൽ വിപ്ലവത്തിന്; പോസ്റ്റ് കണ്ട് ആവേശത്തിലായ ആരാധകരും; ടിവികെയ്ക്ക് വീണ്ടും ആശ്വാസം; ജനറൽ സെക്രട്ടറിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

Update: 2025-11-21 14:11 GMT

ചെന്നൈ: ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയ്ക്ക് ആശ്വാസം നൽകിക്കൊണ്ട് മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിനെതിരായ എഫ്ഐആർ റദ്ദാക്കി. 'നേപ്പാൾ മോഡൽ ജെൻസി വിപ്ലവത്തിന്' ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനാണ് ആധവിനെതിരെ പോലീസ് കേസെടുത്തിരുന്നത്.

ടിവികെ അധ്യക്ഷൻ വിജയ്യുടെ കരൂരിലെ റാലിക്കിടെ ആൾക്കൂട്ട ദുരന്തം ഉണ്ടായതിന് പിന്നാലെയാണ് ആധവ് അർജുനയുടെ വിവാദ പോസ്റ്റ് വന്നത്. "യുവജന വിപ്ലവത്തിന് സമയമായി" എന്ന് കുറിച്ചുകൊണ്ട്, ശ്രീലങ്കയും നേപ്പാളും ആവർത്തിക്കാനുള്ള ആഹ്വാനമാണ് അദ്ദേഹം നടത്തിയത്. കൂടാതെ പോലീസ് ടിവികെ പ്രവർത്തകനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.

പോസ്റ്റ് ഉടൻതന്നെ പിൻവലിച്ചിരുന്നെങ്കിലും, കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആധവ് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ പോസ്റ്റ് കലാപാഹ്വാനം ആയിരുന്നില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരിനെ പരാജയപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം കോടതിയിൽ വാദിച്ചത്. ഈ വാദങ്ങൾ പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിക്കൊണ്ട് ടിവികെയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

Tags:    

Similar News