സമയം രാവിലെ പത്ത് മണിയോടെ ഭീതിപ്പെടുത്തുന്ന ഇരമ്പൽ ശബ്ദം; ആളുകൾ പേടിച്ച് പുറത്തേക്ക് ചിതറിയോടി; ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി;അതീവ ജാഗ്രത
By : സ്വന്തം ലേഖകൻ
Update: 2025-11-21 08:11 GMT
ധാക്ക: ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കൊൽക്കത്തയിലും പശ്ചിമ ബംഗാളിന്റെ തെക്കൻ ഭാഗങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 ഓടെയാണ് സംഭവം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നതിനാൽ പ്രകമ്പനം ശക്തമായിരുന്നു.
കൊൽക്കത്തയിലും സമീപ ജില്ലകളിലും ജനങ്ങൾ ഭയന്ന് വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി. അസം, ത്രിപുര, മേഘാലയ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. എങ്കിലും, കൊൽക്കത്തയിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗ്ലാദേശിൽ ആറ് പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.