ആശുപത്രിയിലെ ഡ്യൂട്ടി സമയത്ത് ഡോക്ടർക്ക് ഒരു മോഹം; മുറിക്കുള്ളിൽ കയറി കെട്ടാൻ പോകുന്ന വധുവിനൊപ്പം തകർപ്പൻ ഡാൻസ്; സംഭവം കളറായതും എട്ടിന്റെ പണി

Update: 2025-11-21 14:01 GMT

ലക്നൗ: ഉത്തർപ്രദേശിലെ ഷാംലിയിലുള്ള സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്ത ഡോക്ടറെ പുറത്താക്കി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ട് വർഷത്തെ കരാറിൽ ജോലി ചെയ്തിരുന്ന ഡോ. വഖാർ സിദ്ദിഖിയെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനെ തുടർന്ന് അധികൃതർ പിരിച്ചുവിട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഡോക്ടർ ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഒരു അടച്ചിട്ട മുറിയിൽ വെച്ച് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വീഡിയോ അതിവേഗം പ്രചരിക്കുകയും പൊതുജനങ്ങളിൽ നിന്ന് വലിയ വിമർശനം നേരിടുകയും ചെയ്തു.

ഇതിനെ തുടർന്ന്, മെഡിക്കൽ ഓഫീസർ വീരേന്ദ്ര സിംഗ് ഡോക്ടറിൽ നിന്ന് വിശദീകരണം തേടി. തൃപ്തികരമായ മറുപടി നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടതോടെ, ആശുപത്രി ഭരണകൂടം ഉടൻതന്നെ കർശന നടപടി സ്വീകരിച്ചു. ഡോ. സിദ്ദിഖിയെ അടിയന്തര ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുകയും അദ്ദേഹത്തിന് അനുവദിച്ചിരുന്ന താമസസ്ഥലം ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

Tags:    

Similar News