കടം വാങ്ങിയ 2000 രൂപ തിരികെ നല്‍കിയില്ല; 19കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍
19കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കടം വാങ്ങിയ 2000 രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് 19കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. കുല്‍ദീപ് എന്ന 19കാരനാണ് കഴുത്തില്‍ കുത്തേറ്റത്.
രത്തന്‍ എന്നയാളില്‍ നിന്ന് കുല്‍ദീപ് 2000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആയിരുന്നു. രത്തന്‍ സുഹൃത്തായ ശ്യാംവീറിന്റെ സഹായത്തോടെ കുല്‍ദീപിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. കഴുത്തില്‍ സാരമായി മുറിവേറ്റ കുല്‍ദീപിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഘര്‍ഷത്തില്‍ ഇടപെട്ട ആദിത്യ എന്നയാള്‍ക്കും പരുക്കുണ്ട്. പൊലീസ് എത്തിയാണ് കുല്‍ദീപിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.