പ്രായമായിട്ടും വിവാഹാലോചന നടത്തിയില്ല;36കാരന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു
പ്രായമായിട്ടും വിവാഹാലോചന നടത്തിയില്ല;36കാരന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു
ബെംഗളൂരു: പ്രായമായിട്ടും വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ 36കാരനായ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗയിലാണ് സംഭവം. കര്‍ഷകനായ സന്നനിഗപ്പയെയാണ് (65) മകന്‍ നിംഗരാജയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രിയില്‍ ഉറങ്ങിക്കിടക്കു്‌മ്പോള്‍ സന്നനിഗപ്പയുടെ തലയില്‍ കമ്പികൊണ്ട് അടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമുന്‍ദിവസങ്ങളിലും ഈ വിഷയത്തില്‍ നിംഗരാജ വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍ നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ നിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്യുകയായിരുന്നു.