യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനം; പുനെയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിരവധി പേരുടെ ലഗേജുകളില്ല

Update: 2026-02-10 15:20 GMT

ന്യൂഡല്‍ഹി: യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനം. യാത്രക്കാരുടെ ലഗേജ് കയറ്റാതെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പട്‌നയില്‍നിന്നും പുനെയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6ഇ-126 വിമാനമാണ് ലഗേജുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാതെ പറന്നിറങ്ങിയത്. ഒന്നര മണിക്കൂര്‍ വൈകിയ വിമാനം വൈകീട്ട് 4.50നാണ് പുണെയില്‍ ലാന്‍ഡ് ചെയ്തത്. ഇതോടെ നൂറോളം യാത്രക്കാരുടെ ബാഗുകള്‍ പട്‌നയില്‍ കുടുങ്ങി . പലരുടെയും മരുന്നുകളും പ്രധാനരേഖകളും വിലയേറിയ വസ്തുക്കളും അടങ്ങിയ ബാഗുകളാണിത്. രോഷാകുലരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

ലഗേജുകള്‍ പട്‌നയില്‍ ഉപേക്ഷിച്ചത് യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് പലരും പരാതിപ്പെട്ടു.നിരവധി യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കുകയും ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അതേസമയം 70ല്‍ കൂടുതല്‍ ബാഗുകള്‍ വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ലന്നാണ് അധികൃതരുടെ വിശദീകരണം. സാങ്കേതിക തടസങ്ങളാലാണ് ലഗേജുകള്‍ കൊണ്ടുപോവാന്‍ സാധിക്കാത്തതെന്നും യാത്രക്കാരുടെ വീടുകളില്‍ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Similar News