മൂന്ന് മക്കളുടെ അമ്മയായ യുവതിയോട് പ്രണയാഭ്യര്‍ത്ഥന; നിരസിച്ചപ്പോള്‍ നടുറോഡിലിട്ട് കുത്തിക്കൊന്നു: പ്രതി പിടിയില്‍

മൂന്ന് മക്കളുടെ അമ്മയായ യുവതിയോട് പ്രണയാഭ്യര്‍ത്ഥന; നിരസിച്ചപ്പോള്‍ നടുറോഡിലിട്ട് കുത്തിക്കൊന്നു

Update: 2026-03-21 01:19 GMT

ഗംഗോണ്ടനഹള്ളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മൂന്ന് മക്കളുടെ അമ്മയായ യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. ബെംഗളൂരു ഗംഗോണ്ടനഹള്ളിയില്‍ നടന്ന സംഭവത്തില്‍ പ്രതിയായ വര്‍ക്ഷോപ്പ് ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയായ ഫിര്‍ദൗസ് ബാനു ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അഫീസിനെയാണ് ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി ഇന്ന് രാവിലെയാണ് പിടിയിലായത്. പ്രതിക്കായി പൊലീസ് ഇന്നലെ മുതല്‍ അന്വേഷണം ഊര്‍ജിതമാക്കായിരുന്നു. മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് അഫീസ് ഫിര്‍ദൗസ് ബാനുവിനെ വീട്ടിന് സമീപം തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫിര്‍ദൗസ് ബാനു തത്ക്ഷണം മരിച്ചു.

നാളുകളായി ഇയാള്‍ യുവതിയെ ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് അഫീസിനെതിരെ യുവതി ചന്ദ്രാ ലേഔട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഇടപെട്ട പോലിസ് പ്രതിയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നതായും പൊലീസ് അറിയിച്ചു. എന്നാല്‍ ഇതിനുശേഷവും പ്രണയാഭ്യര്‍ത്ഥനയുമായി ഇയാള്‍ നിരന്തരം ഫിര്‍ദൗസിനെ ശല്യം ചെയ്തിരുന്നുവെന്ന് സഹോദരി പൊലീസിന് മൊഴി നല്‍കി. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അഫീസ് അവിവാഹിതനാണ്. ഫിര്‍ദൗസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

Tags:    

Similar News