ഇന്ത്യയുടെ രണ്ട് എല്‍.പി.ജി ടാങ്കറുകള്‍കൂടി ഹുര്‍മുസ് കടലിടുക്ക് കടന്നു

Update: 2026-03-23 13:13 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ട് എല്‍.പി.ജി ടാങ്കറുകള്‍കൂടി ഹുര്‍മുസ് കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ട്. യു.എ.ഇ തീരത്തുനിന്നുമാണ് ഇറാന്‍ വഴി കപ്പല്‍ ഹുര്‍മുസ് കടന്നത്. ജഗ്ഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ ടാങ്കറുകളാണ് നാവികസേനയുടെ അകമ്പടിയോടെ ഇന്ത്യയിലേക്കെത്തുന്നത്. നിലവിലെ പ്രതിസന്ധികളില്‍ വലിയ മാറ്റമുണ്ടാവില്ലെങ്കിലും ചര്‍ച്ചകള്‍ ഫലം കാണുന്നുവെന്നാണ് സൂചന. 600 ലധികം ജീവനക്കാരാണ് കപ്പലിലുള്ളത്.

ശിവാലിക് നന്ദാ ദേവി എന്നീ രണ്ട് എല്‍.പി.ജി ടാങ്കറും ഒരു ക്രൂഡ് ഓയില്‍ കപ്പലും ഇതിനോടകം ഇന്ത്യയിലെത്തിയിരുന്നു. 47,000 മെട്രിക് ടണ്‍ എല്‍.പി.ജി വഹിച്ചുകൊണ്ട് നന്ദാ ദേവി ഗുജറാത്തിലെ വാഡിനാര്‍ തീരത്തും, 46,000 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും നങ്കൂരമിടുകയായിരുന്നു.

Similar News