തമിഴ്‌നാട്ടില്‍ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ധാരണയായി; 27 മണ്ഡലങ്ങളില്‍ ബിജെപി പോരാട്ടത്തിനിറങ്ങും; ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആകുന്നത് ഇതാദ്യം

Update: 2026-03-23 14:10 GMT

ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ധാരണയായി. 27 സീറ്റില്‍ ബിജെപി മത്സരിക്കും. ധാരണപ്രകാരം ബിജെപി 27 സീറ്റുകളിലും പിഎംകെ (അന്‍പുമണി ) 18 സീറ്റുകളിലും എഎംഎംകെ ( ടി.ടി.വി.ദിനകരന്‍ )11 സീറ്റുകളിലും മത്സരിക്കും. പിഎംകെ (അന്‍പുമണി )-18, എഎംഎംകെ ( ടി.ടി.വി.ദിനകരന്‍ )-11. തമിഴ്‌നാട് എന്‍ഡിഎയില്‍ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ല്‍ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു. ബാക്കിയുള്ള 178 സീറ്റുകളുടെ കാര്യത്തില്‍ ചില ചെറിയ പാര്‍ട്ടികളുമായി കൂടി ചര്‍ച്ച നടത്തുമെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. എഐഎഡിഎംകെ (AIADMK) സര്‍ക്കാര്‍ വരും. തന്റെ ഡല്‍ഹി സന്ദര്‍ശനത്തെ കുറിച്ച് സ്റ്റാലിന്‍ കള്ളം പ്രചരിപ്പിക്കുന്നു. എഐഎഡിഎംകെ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം അതിനു ശേഷം അറിയാമെന്നും എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. അതേസമയം 9 വര്‍ഷത്തിന് ശേഷം എഐഎഡിഎംകെ ആസ്ഥാനത്ത് എത്തി ദിനകരന്‍.

Similar News