പ്രണയ വിവാഹത്തിനു പിന്നാലെ വരനെ കെട്ടിയിട്ടു; റോഡിലൂടെ നഗ്നനാക്കി നടത്തി: ഭാര്യാപിതാവ് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
പ്രണയ വിവാഹത്തിനു പിന്നാലെ വരനെ നഗ്നനാക്കി നടത്തി: അഞ്ചു പേര്‍ അറസ്റ്റില്‍
മുംബൈ: മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കെട്ടിയിടുകയും നഗ്‌നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ ഭാര്യാപിതാവ് ഉള്‍പ്പെടെ അഞ്ചു പേരെ പോലിസ് അറസ്റ്റു ചെയ്തു. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനാണ് പെണ്‍വീട്ടുകാര്‍ യുവാവിനൊട് അതിക്രൂരമായി പെരുമാറിയത്. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം.
ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘമാണ് യുവാവിനെ ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ടത്. തന്റെ എതിര്‍പ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതാണ് യുവതിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. യുവാവും യുവതിയും ഒന്നര വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധം യുവതിയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ 18 നാണു ഇരുവരും വിവാഹിതരായത്.
വിവാഹിതരായതിന് പിന്നാലെ ഭുസാവല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇരുവരും തങ്ങള്‍ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. പിന്നീട് യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തില്‍ 15 അംഗ സംഘം പിന്തുടര്‍ന്നു. അറസ്റ്റിലായവരെ കോടതി കസ്റ്റഡിയില്‍വിട്ടു.