കേദാര്‍നാഥിലേക്കും ഹേംകുണ്ഡിലേക്കും റോപ് വേ

കേദാര്‍നാഥിലേക്കും ഹേംകുണ്ഡിലേക്കും റോപ് വേ

Update: 2025-03-05 18:07 GMT

ന്യൂഡല്‍ഹി: ഉത്തരഖണ്ഡിലെ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ കേദാര്‍നാഥിലേക്കും സിഖ് തീര്‍ഥാടന കേന്ദ്രമായ ഹേംകുണ്ഡിലേക്കും റോപ് വേ നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കേന്ദ്ര സര്‍ക്കാറിന്റെ 'പര്‍വത്മാല' പദ്ധതിയുടെ ഭാഗമായി സോന്‍പ്രയാഗില്‍ നിന്ന് കേദാര്‍നാഥിലേക്ക് 12.9 കിലോമീറ്റര്‍ ദൂരത്തില്‍ 4,081 കോടി രൂപ ചെലവിട്ടാണ് റോപ് വേ നിര്‍മിക്കുന്നത്. എട്ടും ഒമ്പതും മണിക്കൂര്‍ നേരമെടുത്തിരുന്ന യാത്രക്ക് ഇതോടെ 36 മിനിറ്റ് മാത്രമാണ് വേണ്ടി വരുക.

ഒരു മണിക്കൂറില്‍ 1800 പേര്‍ക്ക് ഒരു ദിശയില്‍ യാത്ര ചെയ്യാനാവുമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കന്നുകാലികളില്‍ 'ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്', 'ബ്രൂസിലോസിസ്' എന്നിവക്കെതിരെ വാക്‌സിനേഷന്‍ നടത്താന്‍ 3880 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

Similar News