ഒരു കോടിയലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ചു; ഹൈദരാബാദിലെ ഏജന്റുമാര്‍ക്കായി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയില്‍; സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
ബെംഗളൂരു: വടക്കന്‍ ബെംഗളൂരുവിലെ ലക്ഷ്മിപുര ക്രോസില്‍ സ്ഥിതിചെയ്യുന്ന ഗോഡൗണില്‍ നിന്നും ഒരു കോടിയലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ണം പോയ സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. 25 കാരനായ യെല്ലപ്പ എന്ന യുവാവാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ലക്ഷ്മിപുര സ്വദേശിയാണ്. കൂടാതെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫെബ്രുവരി 28-ന് രാത്രി നടന്ന മോഷണത്തില്‍, ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ സംഘമാണ് മുടി കവര്‍ന്നത്. ഇത് കെ. വെങ്കടസ്വാമി എന്ന ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണായിരുന്നു. വെങ്കടസ്വാമി വിദേശത്തേക്ക് മുടി കയറ്റിയയക്കുന്ന വ്യാപാരിയാണ്. ഗോഡൗണിലെ സൂക്ഷിപ്പിനേക്കുറിച്ചുള്ള വിവരം ലഭിച്ച യെല്ലപ്പയും കൂട്ടാളികളും കൃത്യമായി പദ്ധതി തയ്യാറാക്കി കവര്‍ച്ച നടത്തുകയായിരുന്നു. മോഷണം നടത്തിയ ശേഷം ഹൈദരാബാദിലെ ഏജന്റുമാര്‍ക്കായി മുടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.