അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി ഓയോയില്‍ റൂംസ് ഇല്ല; റൂം ലഭ്യമാകാന്‍ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം: തീരുമാനം അവിവാഹിതരായ പങ്കാളികള്‍ക്ക് റൂം നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ
ലഖ്‌നൗ: അവിവാഹിതരായ പങ്കാളികളെ വിലക്കി ഒയോ റൂംസ്. റൂം ലഭിക്കണമെന്നുണ്ടെങ്കില്‍ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും നടത്തുന്ന ബുക്കിങ്ങുകള്‍ക്ക് ഈ നിയമം ബാധകമാണ്. നിലവില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലാണ് പുതിയ നയം പ്രാബല്യത്തില്‍ കൊണ്ടുവരുക.
കൂടാതെ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക സാമൂഹിക അന്തരീക്ഷം കണക്കിലെടുത്ത് അവിവാഹിതരായ പങ്കാളികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരവും ഓയോ ഹോട്ടലുകള്‍ക്ക് നല്‍കി. ഉത്തര്‍പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ നിയമ മാറ്റം നടപ്പാക്കുക. മറ്റ് സ്ഥലങ്ങളിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
അവിവാഹിതരായ പങ്കാളികള്‍ക്ക് ബുക്കിംഗ് സൗകര്യം നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധം നേരെ ഉയര്‍ന്നതോടെയാണ് ഓയോയുടെ നയം മാറ്റമെന്നാണ് സൂചന.