അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്ന ബി എസ് എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍; പഞ്ചാബിലെ അതിര്‍ത്തി വേലി കടന്ന് ജവാനെ തടഞ്ഞുവച്ച് പാക് റേഞ്ചേഴ്‌സ്; മോചനത്തിനായി ഇരുസേനകളും തമ്മിലുള്ള ചര്‍ച്ച തുടരുന്നു

ബിഎസ്എഫ് സൈനികന്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയില്‍

Update: 2025-04-24 12:35 GMT

ഫെറോസ്പൂര്‍: അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്ന അതിര്‍ത്തി രക്ഷാ സേന ( ബിഎസ്എഫ്) സൈനികന്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയില്‍. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും 

തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഈ സംഭവം ഗൗരവമേറിയതായി മാറിയിരിക്കുകയാണ്.

പഞ്ചാബിലെ ഫെറോസ്പൂര്‍ മേഖലയിലാണ് സംഭവം.

ഇന്തോ-പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ഡ്യൂട്ടിക്കിടയാണ് സൈനികന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നത്. അതിര്‍ത്തി വേലി കടന്ന് പാക് പ്രദേശത്ത് പ്രവേശിച്ച ബിഎസ്എഫ് ഡവാനെ പാക് റേഞ്ചേഴ്‌സ് തടഞ്ഞുവയ്ക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന്റെയും, പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെയും ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിക്കാനും ജവാന്റെ മോചനത്തിനുമായി ഫ്‌ളാഗ് യോഗം വിളിച്ചുചേര്‍ത്തു. ജവാനെ ഇതുവരെ വിട്ടുകിട്ടിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനികന്റെ സുരക്ഷിതമായ മടക്കത്തിനായി പരിശ്രമം തുടരുകയാണ്.

Tags:    

Similar News