പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം; പിന്നാലെ വ്യാപക സംഘർഷം; 12 പേർക്കെതിരെ കേസെടുത്തു; സംഭവം യുപി യിൽ
ഉത്തർപ്രദേശ്: പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ വ്യാപക സംഘർഷമെന്ന് റിപ്പോർട്ടുകൾ. പ്രയാഗ്രാജിലെ പിഎസ്‍സി ആസ്ഥാനത്തിന് മുന്നിൽ നാലാം ദിവസം സമരം തുടരുന്ന യുവാക്കൾ പോലീസ് ബാരിക്കേഡ് തകർത്തതാണ് സംഘർഷം ഉണ്ടാക്കിയത്.
സമരക്കാരുമായി പലതവണ നടത്തിയ ചർച്ചയിലും ഫലം ഉണ്ടായില്ല. സമരക്കാർക്കിടയിൽ സാമൂഹ്യ വിരുദ്ധരും ഉണ്ടെന്ന് പോലീസ് ആരോപണം ഉയർത്തുന്നു.
പൊതുമുതൽ നശിപ്പിച്ചതിന് 12 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് വിന്യാസം തുടരുകയാണ്. യുപി പിഎസ്‍സി ഡിസംബറിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുന്ന റിവ്യൂ ഓഫീസർ, അസി റിവ്യൂ ഓഫീസർ തസ്തികകളിലേക്കുള്ള പ്രിലിമനറി പരീക്ഷ ഒറ്റഘട്ടമായി ഒരു ദിവസം നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം.
സമരം ചെയ്യുന്നവർക്ക് കോൺഗ്രസ് നേതാവും ഒളിംപിക് ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ പിന്തുണ അറയിച്ചു. പോലീസ് നടപടിയെയും ബജ്റംഗ് പൂനിയ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.