നിക്ഷേപ തട്ടിപ്പു കേസില്‍ തിരിച്ചടി; ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കും വിദേശയാത്ര വിലക്ക് തുടരും
നിക്ഷേപ തട്ടിപ്പു കേസില്‍ തിരിച്ചടി
By : സ്വന്തം ലേഖകൻ
Update: 2025-10-02 16:01 GMT
മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കും വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തിയ വിലക്ക് തുടരും. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികള്‍ വ്യവസായി ദീപക് കോത്താരിയില്‍ നിന്ന് 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
തായ്ലന്ഡിലേക്ക് അവധിക്കാല യാത്രക്ക് പോകാന്‍ അനുമതി തരണമെന്ന് ഹര്‍ജിയിലാണ് കോടതിയുടെ മറുപടി. കേസിന്റെ വാദം രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് ഹൈകോടതി ഇരു വിഭാഗങ്ങളെയും അറിയിച്ചു. നടിക്കെതിരെ കൊല്‍ക്കത്തയിലും സാമ്പത്തിക തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്.