രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഗുരുതരം; മുബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെന്ന് റിപ്പോര്‍ട്ട്

രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഗുരുതരം

Update: 2024-10-09 14:38 GMT

മുംബൈ: രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്.

ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരിറ്റസ് ആയ രത്തന്‍ ടാറ്റ( 86) താന്‍ പ്രായസംബന്ധമായ പതിവ് ആരോഗ്യ പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയതെന്ന് തിങ്കളാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെ കുറിച്ച് ടാറ്റ പ്രതിനിധികള്‍ പ്രതികരിച്ചില്ല. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കുറിപ്പില്‍ താന്‍ ആരോഗ്യവാനായി ഇരിക്കുന്നെന്നും ആശങ്കയ്ക്ക് വകയില്ലെന്നുമാണ് രത്തന്‍ ടാറ്റ പറഞ്ഞത്.

1991 ലാണ് രത്തന്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായത്. 100 വര്‍ഷത്തിലേറെ മുമ്പ് തന്റെ പ്രതിപിതാമഹന്‍ സ്ഥാപിച്ച ഗ്രൂപ്പിനെ അദ്ദേഹം 2012 വരെ നയിച്ചു. 1996 ല്‍ ടെലി കമ്യൂണിക്കേഷന്‍സ് കമ്പനിയായ ടാറ്റ ടെലിസര്‍വീസസും 2004 ല്‍ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തുടങ്ങി.


വിരമിച്ച ശേഷം ആദരസൂചകമായി അദ്ദേഹത്തിന് ടാറ്റ സണ്‍സ്, ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കെമിക്കല്‍സ് എന്നിവയുടെ ചെയമാന്‍ എമിരിറ്റസ് പദവി നല്‍കി

Tags:    

Similar News