നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് കാഞ്ചീപുരത്തെ പദ്മദേവി പഞ്ചസാര മില്ല് 450 കോടി രൂപയ്ക്ക് വാങ്ങി; ജയലളിതയുടെ തോഴിക്കെതിരെ പുതിയ കേസ്; ശശികലയ്‌ക്കെതിരെ കേസെടുത്തത് ഹൈക്കോടതി നിര്‍ദ്ദേശത്തില്‍

Update: 2025-09-06 06:56 GMT

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്ത വി കെ ശശികലയ്ക്കെതിരെ മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസെടുത്ത് സിബിഐ. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് കാഞ്ചീപുരത്തെ പദ്മദേവി പഞ്ചസാര മില്ല് 450 കോടി രൂപയ്ക്ക് വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്.

നോട്ട് നിരോധനത്തിന്റെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഇടപാട് നടന്നതെന്നാണ് വിവരം. സിബിഐ ബംഗളൂരു യൂണിറ്റാണ് ഇക്കാര്യം അന്വേഷിക്കുന്നത്. പദ്മദേവി മില്ല് 120 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷത്തിലാണ് വി കെ ശശികലയുടെ ഇടപാട് വിവരങ്ങള്‍ പുറത്ത് വന്നത്.

വി കെ ശശികലയുള്‍പ്പെടെ പുറത്താക്കപ്പെട്ട നേതാക്കളെ തിരികെ കൊണ്ടുവരാനുള്ള ഐക്യനീക്കങ്ങള്‍ എഐഡിഎംകെയില്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.

Tags:    

Similar News