ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി ഇറങ്ങി; തിരച്ചില്‍ ഊര്‍ജിതമാക്കി പ്രത്യേക ദൗത്യസേന

ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി ഇറങ്ങി

Update: 2024-09-20 03:41 GMT

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ പുള്ളിപ്പുലി വിഹരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ, വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന തിരച്ചില്‍ ഊര്‍ജിതമാക്കി. 17ന് പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ മേല്‍പാലം പുള്ളിപ്പുലി കടക്കുന്ന ദൃശ്യങ്ങളാണു ലഭിച്ചത്.

പിന്നാലെ ദൗത്യസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു. അതിനുശേഷം ഇതിനെ ആരെങ്കിലും നേരിട്ടു കാണുകയോ വനം വകുപ്പിന്റെ ക്യാമറയില്‍ പതിയുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 2ന് ജിഗനിക്കു സമീപം കൈലാസനഹള്ളിയിലെ പാര്‍പ്പിട കേന്ദ്രത്തില്‍ പുള്ളിപ്പുലിയെ കണ്ടിരുന്നു.

Tags:    

Similar News