ആളില്ല വിമാനങ്ങൾ കുതിച്ചെത്തി..; ഇന്ത്യൻ അതിർത്തിക്ക് സമീപം ബം​ഗ്ലാദേശ് ഡ്രോണുകൾ വിന്യസിച്ചതായി സൂചനകൾ;ആശങ്ക; പറന്നെത്തിയത് തുർക്കി നിർമ്മിത ഡ്രോണുകൾ; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി സൈന്യം; പേടിച്ച് നാട്ടുകാർ;അതീവ ജാഗ്രത!

Update: 2024-12-06 12:26 GMT

കൊൽക്കത്ത: ഇന്ത്യയോട് ചേ‍ർന്നുള്ള ബം​ഗ്ലാദേശ് അതിർത്തികളിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാകുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിക്ക് സമീപം ബം​ഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി സൂചനകൾ. പശ്ചിമ ബംഗാളിന് സമീപമാണ് ഡ്രോണുകൾ വിന്യസിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ഇപ്പോൾ ശക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ബയ്‌രക്തർ ടിബി2 ആളില്ലാ വിമാനങ്ങളാണ് (യുഎവി) ബംഗ്ലാദേശ് വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ സൈന്യം പരിശോധിച്ചുവരികയാണെന്നാണ് വിവരങ്ങൾ.

പ്രതിരോധ ആവശ്യങ്ങൾക്കായാണ് ഡ്രോണുകളുടെ വിന്യാസമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുമ്പോൾ ബയ്‌രക്തർ ടിബി2 പോലെയുള്ള നൂതന ഡ്രോണുകൾ സ്ഥാപിക്കുന്നതിൻ്റെ തന്ത്രപരമായ പ്രാധാന്യം ഇന്ത്യ തള്ളിക്കളയുന്നില്ല. ഹെറോൺ ടിപി പോലെയുള്ള ഡ്രോണുകൾ ബം​ഗ്ലാദേശ് അതിർത്തികളിൽ വിന്യസിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും സൂചനകൾ ഉണ്ട്. 

Tags:    

Similar News