ഫൈബര്‍ ബോട്ടുകളില്‍ എത്തിയ കല്ലുകളും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമണം; ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍; കവര്‍ന്നത് 3 ലക്ഷം രൂപയുടെ സാധനങ്ങള്‍
ചെന്നൈ: ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും അവരുടെ ഉപകരണങ്ങളെയും ആക്രമിച്ചു. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രന്‍, രാജ്കുമാര്‍, നാഗലിംഗം എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ഫൈബര്‍ ബോട്ടുകളില്‍ എത്തിയ കടല്‍ക്കൊള്ളക്കാര്‍ കല്ലുകളും മാരകായുധങ്ങളും ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. വലകളും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാര്‍ കവര്‍ന്നതോടെ, മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ചത്.
പരിക്കേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. ഇതിനു മുമ്പും ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ ഇടപെട്ട് ഇവര്‍ക്ക് ആവശ്യമായ ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.